ഇന്ത്യയിലെ കൊവിഡ് സാഹചര്യം നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ സഹായവുമായി ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ .
ഇന്ത്യക്ക് സഹായവുമായി ഗൾഫ് എയർ .
ബഹ്‌റൈൻ :
ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും, കൊവിഡ് ദുരിതാശ്വാസ വസ്തുക്കളും അടിയന്തിരമായി എത്തിക്കുന്നതിനായി പിന്തുണ നൽകുമെന്ന് ഗൾഫ് എയർ അധികൃതർ വ്യക്തമാക്കി . ഇതിനായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും ഇന്ത്യയിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ വിമാനത്തിൽ നൽകുമെന്നും ഗൾഫ് എയറിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അൽ അലവി അറിയിച്ചു . ബഹ്‌റൈനിന്റെ ഐക്യദാർഢ്യത്തിനും പിന്തുണക്കും , ഗൾഫ് എയർ പിന്തുണക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി പീയൂഷ് ശ്രീവാസ്തവ അറിയിച്ചു .