പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വർണ്ണ കിരീടം സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ‌ പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള സ്വർണ്ണ കിരീടം സമർപ്പിച്ചു. ക്ഷേത്രം അധികാരികളുടെയും, തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദ്ദേശങ്ങൾക്കും വിശ്വാസപരമായനിബന്ധനകൾക്കും അനുസൃതമായി മലബാർ ഗോൾഡ്‌ ആന്റ്‌ ഡയമണ്ട്‌സാണ്‌ 725 ഗ്രാം തൂക്കം വരുന്ന കിരീടംപണിതത്‌.

ഉന്നത നിലവാരമുള്ള 14.45 കാരറ്റ്‌ തൂക്കം വരുന്ന ഒറ്റ മരതകക്കല്ല്‌ പതിപ്പിച്ച കിരീടം നാല്പത് ദിവസം കൊണ്ടാണ്‌മലബാർ ഗോൾഡിന്റെ ഹൈദരാബാദ്‌ ഫാക്‌ടറിയിൽ ആചാരപരമായ നിബന്ധനകൾ പാലിച്ചുകൊണ്ട്‌നിർമ്മിച്ചത്‌. ഏഴേമുക്കാൽ ഇഞ്ച്‌ ഉയരവും അഞ്ചേമുക്കാൽ ഇഞ്ച്‌ വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനിൽപൂർണമായും കൈകൊണ്ട്‌ നിർമ്മിച്ചതാണ്‌. ക്ഷേത്രകലകളുടെ ഭാഗമായി വികസിച്ചുവന്ന നക്ഷി ഡിസൈന്‌കരവിരുതിന്റെ കാര്യത്തിൽ ഉയർന്ന സ്‌ഥാനമാണുള്ളത്‌. ഓരോ ശിൽപ്പവും അല്ലെങ്കിൽ കലാസൃഷ്‌ടിയുംവ്യത്യസ്ത‌മായിരിക്കും എന്നതാണ്‌ ഇതിന്റെ പ്രത്യേകത.

തിരുപ്പതി ബാലാജി ക്ഷേത്രം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക്‌ കിരീടംഉൾപ്പെടെയുള്ള ആടയാഭരണങ്ങൾ പണിത്‌ പ്രശസ്‌തനായ പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെനേതൃത്വത്തിലാണ്‌ ഹൈദരാബാദ്‌ ഫാക്‌ടറിയിൽ കിരീടം പൂർത്തിയാക്കിയത്‌. അസാമാന്യമായ കരവിരുത്‌കൊണ്ട്‌ മനോഹരമാണ്‌ കിരീടം. മുകൾ ഭാഗത്ത്‌ സ്വർണ്ണത്തിൽ മയിൽപ്പീലികൾ കൊത്തിയിരിക്കുകയാണ്‌. കിരീടംപൂർത്തിയായ ശേഷം പോളിഷ്‌ ചെയ്യാൻ രണ്ടു ദിവസമെടുത്തു.

Related Posts