കടുത്ത ചുമയെ തുടർന്നാണ് മന്ത്രിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ :
കടുത്ത ചുമയെ തുടർന്ന് മന്ത്രി വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുതവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെ കടുത്ത ചുമയെ തുടർന്ന് ഇന്നലെ രാത്രിയോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റിറോയ്ഡ് പരിശോധന ഉൾപ്പെടെ നടത്തിവരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.