ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നത്തേയ്ക്ക് 29 വർഷം
ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നത്തേയ്ക്ക് 29 വർഷം തികയുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ടത് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭരണഘടനാ വിരുദ്ധതയാണ്. 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. 1992 ഡിസംബർ 16 ന് നരസിംഹറാവു സർക്കാർ ബാബരി മസ്ജിദ് തകർക്കൽ കേസ് അന്വേഷണത്തിന് ലിബറാൻ കമ്മീഷൻ രൂപീകരിച്ചു. 17 വർഷങ്ങൾ കഴിഞ്ഞ് 2009 ൽ ലിബറാൻ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അടൽ ബിഹാരി വാജ്പേയി, എൽ കെ അദ്വാനി, ഉമാഭരതി, കല്യാൺ സിംഗ്, വിജയാരെജ സിന്ധ്യ തുടങ്ങി നിരവധി ബിജെപി നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2019 നവംബർ 9ന് സുപ്രീംകോടതി ബാബരി മസ്ജിദ് കേസിൽ ഐകകണ്ഠേന വിധി പ്രഖ്യാപിച്ചു. ബാബരിമസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടകൾക്ക് നൽകി. പള്ളി നിർമിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോഡിന് അഞ്ചേക്കർ സ്ഥലം നൽകാനും ഉത്തവിട്ടു.