കോവിഡ്‌കാലത്ത്‌ വിളവെടുപ്പിന്റെ തിരക്കിൽ ചേലക്കര എംഎൽഎ കെ രാധാകൃഷ്ണൻ.

കോവിഡ്‌ കാലത്ത്‌ ജനങ്ങൾക്ക്‌ കിറ്റ്‌ നൽകാനുളള ഒരുക്കങ്ങളും വീട്ടുമുറ്റത്ത്‌ സജീവം.

ചേലക്കര :

ചേലക്കരയിൽ വീടിനോട്‌ ചേർന്നുള്ള പാട്ടത്തിനെടുത്ത ഒന്നര ഏക്കർ പറമ്പിൽ കഴിഞ്ഞ കോവിഡ്‌കാലത്ത്‌ ഇറക്കിയ കൃഷി വിളവെടുപ്പിന്റെ തിരക്കിലാണ് എംഎൽഎ കെ രാധാകൃഷ്ണൻ. കപ്പ, പയർ, ചേന, ചേമ്പ്‌, ഇഞ്ചി, മഞ്ഞൾ, കുമ്പളം എന്നിവയായിരുന്നു വിളവെടുത്തത്. സഹകരണ ബാങ്കിൽ നിന്നും വായ്‌പയെടുത്താണ്‌ കൃഷിയിറക്കിയത്‌. തികച്ചും ജൈവ രീതിയിലാണ്‌ കൃഷി‌. വിത്തിറക്കുന്ന സമയത്ത്‌ ചാണകപ്പൊടി ഇടും, പിന്നീട്‌ പച്ചചാണകം കലക്കി ഒഴിക്കും. രാസവളം ഒട്ടും ഉപയോഗിച്ചിട്ടില്ല‌. കൃഷിപ്പണി ഒരു വശത്ത്‌ നടത്തുമ്പോൾ കോവിഡ്‌ കാലത്ത്‌ ജനങ്ങൾക്ക്‌ കിറ്റ്‌ നൽകാനുളള ഒരുക്കങ്ങളും വീട്ടുമുറ്റത്ത്‌ സജീവമാണ്‌. 400 ഓളം കിറ്റുകൾ ഇതിനകം വിതരണം ചെയ്‌തു. തുടർദിവസങ്ങളിലും വിതരണം ചെയ്യാനുള്ള കിറ്റുകൾ തയ്യാറാക്കുകയാണ്‌ കെ രാധകൃഷ്ണൻ.

Related Posts