മലയാളികൾ ദിവസം കുടിക്കുന്ന ശരാശരി മദ്യം അഞ്ചുലക്ഷം ലിറ്ററിലധികം.
കൊച്ചി: മലയാളികൾ ഒരുദിവസം കുടിക്കുന്ന ശരാശരി മദ്യം അഞ്ചുലക്ഷം ലിറ്ററിലധികം. ദിവസവും ഇത്രത്തോളംതന്നെ ബിയറും ഇതിനുപുറമേ മൂവായിരം ലിറ്ററിലധികം വൈനും മലയാളികൾ അകത്താകുന്നതെന്ന് റിപ്പോർട്ട്. ബിവറേജസ് കോർപ്പറേഷൻ വിവരാവകാശപ്രകാരം നൽകിയ കണക്കുകളാണ് അടിസ്ഥാനത്തിലാണിത്. കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡണ്ട് എം കെ ഹരിദാസാണ് വിവരങ്ങൾ തേടിയത്.
ബിവറേജസിന്റെ 265 ഔട്ട് ലെറ്റുകൾ, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ, 740 ബാറുകൾ വഴിയാണ് ഇത്രയും മദ്യം വിറ്റത്. അഞ്ചുവർഷം 94.22 കോടി ലിറ്റർ മദ്യം വിറ്റെങ്കിലും ഇതിൽനിന്ന് സർക്കാരിനുലഭിച്ച ലാഭം എത്രയെന്ന് വ്യക്തമല്ല. 2016-17-ൽ 85.93 കോടിയും 2017-18 വർഷം 100.54 കോടിയും ലാഭം കിട്ടി. ബാക്കിവർഷത്തെ ലാഭം കണക്കാക്കുന്നതേയുള്ളൂ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 47,624 കോടിയുടെ മദ്യം വിറ്റപ്പോൾ സർക്കാരിനു കിട്ടിയ ലാഭം 503.52 കോടിയാണ്.
94,22,54,386.08 ലിറ്റർ മദ്യവും, 42,23,86,768.35 ലിറ്റർ ബിയറും, 55,57,065.53 ലിറ്റർ വൈനുമാണ് 2016 മേയ് മുതൽ 2021 മേയ് വരെ ബിവറേജസ് കോർപ്പറേഷൻ വിറ്റത്.