അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പെൻഷനില്ല; ധനകാര്യവകുപ്പ്.

സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണച്ചുമതല അതത് സ്ഥാപനങ്ങൾക്കാണെന്ന് സർക്കാർ.

തിരുവനന്തപുരം: അനാഥമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സുരക്ഷാ പെൻഷന് അർഹതയില്ലെന്നു ധനകാര്യവകുപ്പ്. സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണച്ചുമതല അതത് സ്ഥാപനങ്ങൾക്കാണെന്ന് സർക്കാർ. 2016-ൽ സാമൂഹ്യനീതിവകുപ്പ് പെൻഷൻ നൽകാമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതുഭേദഗതി ചെയ്താണ് ധനവകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്താകെ 619 ഓൾഡേജ് ഹോമുകളിലായി 17,937 അന്തേവാസികളുണ്ട്. 285 വികലാംഗ മന്ദിരങ്ങളിൽ 9321 പേരും 17 യാചക മന്ദിരങ്ങളിൽ 960 പേരുമാണ് താമസിക്കുന്നത്. സർക്കാർ ഗ്രാന്റ് കിട്ടുന്നതാകട്ടെ പരിമിത സ്ഥാപനങ്ങൾക്കാണ്. ഓൾഡേജ് ഹോമുകളിൽ 212-നും വികലാംഗമന്ദിരങ്ങളിൽ 95-നും യാചക മന്ദിരങ്ങളിൽ ഏഴെണ്ണത്തിനുമേ ഗ്രാന്റുള്ളൂ. ഒരാൾക്ക് 1100 രൂപ വീതമാണ് സ്ഥാപനങ്ങൾക്ക് കിട്ടുക.

Related Posts