സ്കൂൾ തുറക്കാൻ നിർദ്ദേശം.
രാജ്യത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള നിർദ്ദേശം തയ്യാറായി. ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ട് ഷിഫ്റ്റായി ക്ലാസുകൾ ക്രമീകരിക്കാം. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും വാക്സിൻ നൽകണം. ഓരോ സ്കൂളുകളിലും രണ്ട് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൂക്ഷിക്കണം. സാമ്പത്തിക പ്രയാസമുള്ള വിദ്യാർഥികൾക്ക് സാനിറ്റൈസറും മാസ്കും നൽകണം. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾക്കുള്ള പാർലമെന്റ് സമിതിയുടേതാണ് റിപ്പോർട്ട്.