2021-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടി - രേവതി, നടൻ - ബിജു മേനോൻ, ജോജു ജോർജ്.

മികച്ച ചിത്രം- ആവാസവ്യൂഹം, ജനപ്രിയചിത്രം-ഹൃദയം

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്.

മികച്ച ചിത്രം- ആവാസവ്യൂഹം

നടി - രേവതി (ഭൂതകാലം),

നടന്‍ - ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( തുറമുഖം, മധുരം, നായാട്ട്)

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി.

തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം

ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി

കഥ- ഷാഹി കബീര്‍- നായാട്ട്

ജനപ്രിയചിത്രം-ഹൃദയം

രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്‌മാന്‍- ഷിനോസ് റഹ്‌മാന്‍, നിഷിദ്ധോ -താരാ രാമാനുജൻ.

സ്വഭാവനടി- ഉണ്ണിമായ- ജോജി

സ്വഭാവനടന്‍- സുമേഷ് മൂര്‍ - കള.

സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി

എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി

കുട്ടികളുടെ ചിത്രം- കാടകം - സംവിധാനം സഹില്‍ രവീന്ദ്രന്‍.

മികച്ച നവാഗത സംവിധായകന്‍- കൃഷ്‌ണേന്ദു.

മികച്ച ജനപ്രിയ ചിത്രം- ഹൃദയം.

നൃത്തസംവിധാനം- അരുണ്‍ലാല്‍ - ചവിട്ട്

വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി

മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം

ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി

കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം

ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്

ഗായിക-സിതാര കൃഷ്ണകുമാര്‍ - കാണെക്കാണെ

ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി

സംഗീതസംവിധായകന്‍ ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി

സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം

ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം.

Related Posts