വീടുകള്‍ ഹോട്ടലുകളായി പരിഗണിക്കുന്നതിനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഖത്തര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. ടൂറിസ്റ്റുകളെ താമസിപ്പിക്കുന്നതിനു വീടുകൾക്ക് അനുമതി നല്കാൻ ഉദ്ദേശിച്ചാണ് പുതിയ നിയമം .
താമസത്തിന് ഉപയോഗിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്‍പ്പെട്ട ഫര്‍ണിഷ് ചെയ്ത വീടുകളാണ് ഈ ഗണത്തിൽ കണക്കാക്കുക. മുറികള്‍, അപാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, വീടുകള്‍, ക്യാമ്പുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പൂര്‍ണമായോ ഭാഗികമായോ ഇവ വാടകയ്ക്ക് നല്‍കാം. ഒരു മാസത്തില്‍ കവിയാതെ ദിവസ വാടക ആയോ ആഴ്ച്ച വാടക ആയോ ഇവ ടൂറിസ്റ്റുകള്‍ക്ക് നല്‍കാവുന്നതാണെന്നും കരട് നിയമത്തില്‍ പറയുന്നു.