നവാഗത സംവിധായകന് കിഷോർകുമാർ പുരസ്കാരം; എൻട്രികൾ ക്ഷണിച്ച് ജനചിത്ര ഫിലിം സൊസൈറ്റി

തൃശ്ശൂർ: ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ സംഘാടകനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന കിഷോർ കുമാറിൻ്റെ പേരിൽ ചലച്ചിത്ര പുരസ്കാരം. തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തുന്നത്. മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമാണ് നല്‍കുന്നത്.

25,000 രൂപയും പ്രശസ്ത ശിൽപ്പി പ്രേംജി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉള്‍പ്പെടുന്ന മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 2021 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ സെന്‍സര്‍ ചെയ്തതോ പൂർത്തീകരിച്ചതോ ആയ സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക. എൻട്രികൾ അപ് ലോഡ് ചെയ്ത് ഓൺ ലൈൻ ലിങ്ക് രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഫെബ്രുവരി 20.

filmsocietyjanachithra@gmail.com എന്ന മെയിൽ ഐഡി യിലാണ് എൻട്രികൾ അയയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9656928738 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Posts