പതിനഞ്ചാമത് കേരള നിയമസഭയുടെ സ്‌പീക്കർ സ്‌പീക്കർ തെരഞ്ഞെടുപ്പ് മെയ് 25ന്.
നിയമസഭ സ്‌പീക്കർ തിരഞ്ഞെടുപ്പ് ഈ മാസം 25ന്.
തിരുവനന്തപുരം:
പതിനഞ്ചാമത് കേരള നിയമസഭ സ്‌പീക്കർ തിരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്‌പീക്കർ തിരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികൾ നിയന്ത്രിക്കുന്നത് പ്രോടെം സ്‌പീക്കർ ആയിരിക്കും. പ്രോടെം സ്‌പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും. പ്രോടെം സ്‌പീക്കറുടെ നേതൃത്വത്തിലാകും എം എൽ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്‌ചയാണ് എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. സ്‌പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ എൽ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.
തിങ്കളാഴ്‌ച നിയമസഭ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടും പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.