മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ആഘോഷപരിപാടികള്‍ ഇ ടി ടൈസണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഫെല്ലോഷിപ്പ് കലാകാരന്മാരെയും എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി എം ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി എസ് സലീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷീജ ബാബു, കെ എ ഹസ്ഫല്‍, വത്സമ്മ, ജോയിന്റ് ബി ഡി ഒ അംബ്രോസ് മൈക്കിള്‍ കെ, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.