മതിലകം ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി .

മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിഞ്ഞനം ഹെൽത്ത് സെന്ററിലേക്കും, മാടവന ഹെൽത്ത് സെന്ററിലേക്കും കൊവിഡുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ മെഡിക്കൽ സൂപ്രണ്ട് സാനു എം പരമേശ്വരന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു . പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് വിനിത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എസ് സലീഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ വത്സമ്മ ടീച്ചർ, മതിലകം ബി ഡി ഒ സി കെ സംഗീത്, ഹെൽത്ത് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, ആശുപത്രിലെ ജീവിനക്കാർ തുടങ്ങിയവർ പങ്കെടുത്തു.