ദേശീയ പണിമുടക്ക്
നാട്ടിക: നാട്ടികപഞ്ചായത്തിലെ. അംഗൻവാടി പ്രവർത്തകരും ആശാവർക്കർമാരും സ്കൂൾ പാചകതൊഴിലാളികളും സംയുക്തട്രേഡ് യുണിയന്റെ ആഭിമുഖ്യത്തിൽ നാട്ടിക പോസ്റ്റോഫീസിനു മുമ്പിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയപണിമുടക്ക് നടത്തി. നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനിബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നാട്ടിക പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻസ്റ്റിങ് കമ്മിറ്റി ചെയർമാൻ ബിന്ദുപ്രദീപ് സ്വാഗതം പറഞ്ഞു അഡ്വ. സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്ത് പണിമുടക്കിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ബ്ലോക്ക് മെമ്പർ ജൂബിപ്രദീപ് ആശാവർക്കർസ് ജില്ല ജോ.സെക്രട്ടറി ശശികലശ്രീവത്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ദാസൻ, മണികണ്ഠൻ, എന്നിവരും നാട്ടിക പഞ്ചായത്തിലെ വിവിധ യൂണിയനിലെ പ്രവർത്തകരായ അങ്കണവാടി പ്രവർത്തകരും ആശാവർക്കർമാരും പങ്കെടുത്തു.