കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമ്പതിനായിരം രൂപയുടെ സഹായവുമായി നാട്ടിക ഫർക്ക റൂറൽബാങ്ക്.
തളിക്കുളം പഞ്ചായത്തിന് നാട്ടിക ഫർക്ക റൂറൽ ബാങ്കിന്റെ സഹായം.

തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമ്പതിനായിരം രൂപയുടെ സഹായവുമായി നാട്ടിക ഫർക്ക റൂറൽ ബാങ്ക്.
ബാങ്ക് പ്രസിഡന്റ് ഐ കെ വിഷ്ണുദാസ് തുക പഞ്ചായത്തിന് കൈമാറി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പിഐ സജിത, വൈസ് പ്രസിഡന്റ് അനിത പി.കെ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, അസിസ്റ്റന്റ് സെക്രട്ടറി എ. വി. മുംതാസ്, ജൂനിയർ സൂപ്രണ്ട് സുജ, ബാങ്ക് ജീവനക്കാരനായ ഷക്കീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.