കളിമണ്ഡലം കഥകളി കൂട്ടായ്മ നെടുമുടി വേണു അനുസ്മരണം നടത്തി
തൃപ്രയാർ : കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസിക്ക് കലകളുമായുള്ള അടുത്ത ബന്ധമാണ് അന്തരിച്ച അതുല്യനടൻ നെടുമുടി വേണുവിന്റെ അഭിനയ കലയുടെ അടിത്തറയെന്ന് കവി കെ. ദിനേശ് രാജാ അഭിപ്രായപ്പെട്ടു.
"കളിമണ്ഡലം" കഥകളി ആസ്വാദക കൂട്ടായ്മ സംഘടിപ്പിച്ച നെടുമുടി വേണു അനുസ്മരണയോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദഹം. കഥകളിഭ്രമം മൂലം കഥകളി അഭിനയ കല അഭ്യസിച്ച് രംഗത്തവതരിപ്പിക്കുകയും ചെയ്ത കലാകാരനാണ് നെടുമുടി വേണു . ഈ ഒരു അടിത്തറയുടെ ബലത്തിലാണ് അദ്ദേഹത്തിന് "നോട്ടം" പോലെയുള്ള സിനിമയിൽ ചാക്യാരുടെ വേഷം അനായാസം അഭിനയിച്ചു പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥകളി ആസ്വാദക കൂട്ടായ്മ ചെയർമാൻ സദു ഏങ്ങൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ആർ മധു , കിഷോർ കണാറ, കെ ജി കൃഷ്ണകുമാർ , സോമൻ കുണ്ടായിൽ, തുടങ്ങിയവർ സംസാരിച്ചു.