ഓണസദ്യ ഒരുക്കാന്‍ പച്ചക്കറി വീട്ടിലെത്തിച്ച് ഒല്ലൂര്‍ കൃഷി സമിതി
തദ്ദേശീയമായി ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറി വിപണിയിലെത്തിച്ച് കോവിഡ് പ്രതിസന്ധി മറിക്കടക്കാനൊരുങ്ങി ഒല്ലൂര്‍ കൃഷി സമിതി. കോവിഡ് മഹാമാരി കാലത്ത് കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കായി വിപണിയൊരുക്കുകയാണ് ലക്ഷ്യം. കര്‍ഷക കൂട്ടായ്മകളുടെ വിവിധ ഉല്‍പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഓണ വിപണിയിലൂടെകോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയോര കര്‍ഷകര്‍.
ഓണച്ചന്തയിലുടെ നാടന്‍ പച്ചക്കറി വിപണിയിലെത്തിച്ച് കര്‍ഷകരുടെ ഉന്നമനത്തിനായി കൈതാങ്ങാവുകയാണ് ഒല്ലൂര്‍ കൃഷി സമിതി. വിപണി വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. അവ 30 ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവശ്യമുള്ള പച്ചക്കറികള്‍ ആവശ്യമുള്ള അളവില്‍ സുരക്ഷിതമായി വീട്ടില്‍ എത്തിക്കുന്നതിനും ഇവര്‍ തയ്യാറെടുത്തിട്ടുണ്ട്. ഒല്ലൂര്‍ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായിനാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ സംഭരണം, വിപണനം എന്നിവ സാധ്യമാക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, വളങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഈ വിപണന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഒല്ലൂരിലെ കാര്‍ഷിക മേഖലയുടെ വികസനത്തിനും നവീകരണത്തിനുമായി എം എല്‍ എ ചെയര്‍മാനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധി പദ്ധതി. വിവിധ കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിത്ത് മുതല്‍ വിപണി വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെടുത്തി കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.ഓഗസ്റ്റ് 17 മുതല്‍ 20 വരെ മണ്ണുത്തി മഹാത്മാ സ്‌ക്വയറിലാണ് ഒല്ലൂര്‍ കൃഷി സമൃദ്ധി ഓണ ചന്ത സംഘടിപ്പിക്കുന്നത്. വിഷരഹിത പച്ചക്കറി വീടുകളില്‍ എത്തിക്കുന്നതിനായി 9895066153 എന്ന നമ്പറില്‍ വിളിച്ച് ഓര്‍ഡര്‍ നല്‍കാം.