കൊവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളേജിൽ കഴിയുന്നവരുടെ വീട്ടിലെ വളർത്തു പക്ഷി മൃഗാതികൾക്ക് ഭക്ഷണം എത്തിച്ച് വാർഡ് മെമ്പർ മാതൃകയായി.
മിണ്ടാ പ്രാണികൾക്ക് സഹായവുമായി വാർഡ് മെമ്പർ.
പെരിങ്ങോട്ടുകര :
താന്ന്യം ഗ്രാമ പഞ്ചായത്ത് 5ാം വാർഡിൽ കൊവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളേജിൽ കഴിയുന്ന കുടുംബത്തിലെ രണ്ടു പേരും ആശുപത്രിയിലാണ്. ഇവർ പോയി ദിവസങ്ങൾ നീണ്ടപ്പോളാണ് വീട്ടിലെ കൂട്ടിൽ വളർത്തുന്ന പട്ടിയുടെയും അലങ്കാര പക്ഷികളുടെയും കാര്യം നാട്ടുകാർ വാർഡ് മെമ്പർ ആന്റോ തൊറയന്റെ ശ്രദ്ധയിൽ പെടുത്തിയത്. മെമ്പറുടെ നേതൃത്വത്തിൽ ഭക്ഷണം നൽകുകയും വീട്ടുകാർ വരുന്നത് വരെ ഭക്ഷണകാര്യം ഏറ്റെടുക്കുകയും ചെയ്തു. സമീപവാസികളായ ലിജോ മാങ്ങൻ, കോശി, സുബ്രമണ്യൻ വാഴപുരക്കൽ എന്നിവർ സഹായങ്ങളുമായി കൂടെ വന്നു.