തൃശ്ശൂരിൽ നിന്നും മൂന്നു മന്ത്രിമാർ.

പിണറായി സർക്കാരിന്റെ പുതിയ മന്ത്രി സഭയിൽ തൃശ്ശൂരിൽ നിന്നും മൂന്നുപേർ.

തൃശൂര്‍:

തൃശൂർ ജില്ലയിൽ നിന്നും മൂന്നു മന്ത്രിമാർ ആണ് ഇപ്രാവിശ്യം രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭയിൽ ഉള്ളത്. കെ.രാധാകൃഷ്ണൻ. പ്രൊഫ. ആർ.ബിന്ദു, അഡ്വ. കെ രാജൻ എന്നിവരാണ് മന്ത്രിസഭയിലുണ്ടാകുക. മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.രാധാകൃഷ്ണൻ, തൃശൂർ കോർപ്പറേഷൻ മുൻ മേയറും ശ്രീകേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പലുമായിരുന്ന ആർ ബിന്ദു, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും നിലവിലെ ഗവ.ചീഫ് വിപ്പുമായ കെ.രാജൻ എന്നിവരാണ് ജില്ലയിൽ നിന്ന് മന്ത്രിമാരാവുക.

Related Posts