കോൺഗ്രസിനു പിന്നാലെ മുസ്‌ലിംലീഗും നേതൃമാറ്റങ്ങളിലേക്ക്.

അണികളിൽനിന്നും പൊതു സമൂഹത്തിൽ നിന്നുമുയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തലമുറമാറ്റം ഉൾപ്പെടെയുള്ള പുതിയ നീക്കം.

മലപ്പുറം:

പുതിയ നേതൃനിരയെ കൊണ്ടുവരാൻ ലീഗ് ഒരുങ്ങിയിരിക്കുകയാണെന്ന് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലത്തിനനുസരിച്ച് മാറ്റം ആവശ്യമുണ്ടെന്ന പുതു തലമുറയുടെ വികാരം ഉൾക്കൊണ്ട് നേതൃത്വത്തിലും പ്രവർത്തനശൈലിയിലും അടിമുടി മാറ്റം കൊണ്ടുവരുമെന്ന് മുസ്‌ലിംലീഗ് അറിയിച്ചു.

അണികളിൽനിന്നും പൊതു സമൂഹത്തിൽ നിന്നുമുയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തലമുറമാറ്റം ഉൾപ്പെടെയുള്ള പുതിയ നീക്കം. അംഗത്വകാമ്പയിന് പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. കീഴ്ഘടകങ്ങളിൽ മുതൽ ദേശീയ സമിതിയിൽ വരെ നേതൃമാറ്റം കൊണ്ടുവരാനാണ് ശ്രമം. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തീരുമാനിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ലീഗ് സ്വാഗതം ചെയ്യുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts