ഡൽഹി റാബിയ കൊലകേസിന് എതിരെ വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് പ്രതിഷേധ സംഗമം നടത്തി.

തൃപ്രയാർ : ദൽഹിയിലെ 21 വയസ്സുള്ള നിയപാലിക അതിദാരുണമായി ബലാൽസംഘത്തിനിരയായി കൊലചെയ്യപ്പെട്ടതിനെതിരെയും അതിൽ ഭരണകൂടം കൈകൊള്ളുന്ന കുറ്റകരമായ മൗനത്തിനെതിരെയും വുമൺ ജസ്റ്റിസ് മൂവ്‌മെൻ്റ് പ്രതിഷേധ സംഗമം നടത്തി.
വുമൺ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഉമൈറ ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസർക്ക് പോലും ജീവിക്കാൻ പറ്റാത്തിടത്ത് സ്ത്രീ സുരക്ഷ, സാധാരണ സ്ത്രീകൾക്ക് എങ്ങിനെയാണ് സാധ്യമാവുകയെന്നും, അനീതിയും അക്രമവും അഴിമതിയുമായി സമരസപ്പെടാൻ പഠിപ്പിക്കുന്ന വിഭാഗമായി പോലീസ് പരിണമിക്കുന്നുണ്ടോയെന്നുമുള്ള ആശങ്ക അവർ പങ്കു വച്ചു.
ജന: സെക്രട്ടറി സമീറ ജലിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക ബൽക്കീസ് ബാനു മുഖ്യപ്രഭാഷണം നടത്തി. സുഹറ , സാജിദ റസാക്ക്, ഷാഹിന, വുമൻ ജസ്റ്റിസ് ജില്ലാ വൈ' പ്രസി: സരസ്വതി വലപ്പാട് എന്നിവർ സംസാരിച്ചു.