വിദ്യാലയങ്ങളിൽ 100 ശതമാനം ഹാജർ അനുവദിച്ച് രാജസ്ഥാൻ

പുതിയ രോഗികളുടെ എണ്ണം 4. മൊത്തം ആക്റ്റീവ് കേസുകൾ 42. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് വന്ന രാജസ്ഥാനിൽ ജനജീവിതം പൂർണമായും സാധാരണ നിലയിലാകുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ പൊതുനിയന്ത്രണങ്ങൾ മിക്കതും എടുത്തുകളഞ്ഞു. നവംബർ 15 മുതൽ സ്കൂളുകളിലും കോളെജുകളിലും 100 ശതമാനം വിദ്യാർഥികളും ഹാജരാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്.

അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലാകുമെന്ന് ഉത്തരവിൽ പറയുന്നു. സ്കൂളുകൾക്കും കോളെജുകൾക്കും പുറമേ ട്യൂഷൻ സെൻ്ററുകൾ, മറ്റ് കോച്ചിങ്ങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അധ്യാപകരും നോൺ ടീച്ചിങ്ങ് സ്റ്റാഫും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം എന്ന കർശനമായ നിർദേശവും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

Related Posts