സൗദിയിലേക്ക് തിരികെ എത്താനാവാത്തവർക്ക് വിസാ കാലാവധി സൗജന്യമായി നീട്ടി നൽകും .

ജൂൺ 2 വരെ കാലാവധി നീട്ടി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിർദ്ദേശം നൽകി .

എക്സിറ്റ് റീ-എന്‍ട്രിയില്‍ നാട്ടില്‍ പോയ വിദേശികളുടെ ഇഖാമയും, എക്സിറ്റ് റീ-എന്‍ട്രി കാലാവധിയും ജൂണ്‍ 2 വരെ സൌജന്യമായി നീട്ടി നല്‍കാനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിർദ്ദേശം നൽകിയത് . കൊവിഡ് മൂലം സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അതോടൊപ്പം ഈ രാജ്യങ്ങളില്‍ ഉള്ളവരുടെ സൗദി വിസിറ്റ് വിസയുടെ കാലാവധിയും ജൂണ്‍ 2 വരെ നീട്ടും. വിസിറ്റ് വിസയടിച്ച ശേഷം സൌദിയില്‍ വരാന്‍ സാധിക്കാത്തവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഫീസൊന്നും ഈടാക്കാതെ ആണ് വിസാ കാലാവധി നീട്ടി നൽകുന്നത് . നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചു ഓട്ടോമാറ്റിക് ആയി വിസകള്‍ പുതുക്കുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്ക് ഉള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഈ തീരുമാനം ഏറെ സഹായകമാവും .

Related Posts