പട്ടികജാതി മോർച്ച തൃപ്രയാർ മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി.
തൃപ്രയാർ:
പട്ടികജാതി വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യഭ്യാസം ഉറപ്പ് വരുത്തുക, പാരലൽ കോളേജ് എസ് സി വിദ്യാർത്ഥികളുടെ ലംപ് സം ഗ്രാന്റ് സ്റ്റൈൻഫന്റ് ഉടൻ നൽകുക, പട്ടികജാതി വകുപ്പിന്റെയും, വിദ്യഭ്യാസ വകുപ്പിന്റെയും അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പട്ടികജാതി മോർച്ച തൃപ്രയാർ മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി. പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി ലാൽ ഊണുങ്ങൽ, മോർച്ച മണ്ഡലം സെക്രെട്ടറി മനോജ് എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ മൺപറമ്പിൽ സ്വാഗതം പറഞ്ഞു. വി കെ മണി, പി കെ വേലായുധൻ, വിജയൻ എന്നിവർ പങ്കെടുത്തു.