സ്‌കൂള്‍ തുറക്കല്‍; രണ്ടാംഘട്ട യോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട യോഗങ്ങള്‍ നടക്കും. ഈ മാസം അഞ്ചിന് അന്തിമ മാർഗരേഖ പുറത്തിറക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ശിവന്‍കുട്ടി ചര്‍ച്ച നടത്തും.

വൈകീട്ട് മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ചരയ്ക്ക് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ആറു മണിയ്ക്ക് ഡി ഡി ഇമാരുടെയും ആര്‍ ഇ ഡിമാരുടെയും യോഗം ചേരും. നാളെ ഡി ഇ ഒമാരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനായി ഹാപ്പിനെസ്സ് ക്ലാസ്സുകള്‍ നടത്തും. തുടക്കത്തില്‍ നേരിട്ട് പഠനക്ലാസ്സുകളുണ്ടാകില്ല. പ്രൈമറി ക്ലാസ്സുകാര്‍ക്ക് ബ്രിഡ്ജ് ക്ലാസ്സുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കേണ്ടെന്ന് കഴിഞ്ഞ ദിവസം അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Related Posts