നാലമ്പല ദർശനത്തിന് എത്തുന്നവർക്കായി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ സേവാഭാരതി സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൃപ്രയാർ : നാലമ്പല ദർശനത്തിനായി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്തന്മാർക്ക് വേണ്ടി കർക്കിടക മാസം മുഴുവനായി സൗജന്യ ചുക്ക് കാപ്പി വിതരണവും, വിശേഷ ദിവസങ്ങളിൽ ഔഷധസേവ , വൈദ്യസഹായം മുതലായ സൗകര്യങ്ങളുമായി സേവാഭാരതിയുടെ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു . തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനക്കൽ ശ്രീറാം നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. തൃപ്രയാർ സേവാഭാരതി പ്രസിഡണ്ട് ദിനേഷ് വെള്ളാൻചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി എൻ കെ വിജയകുമാർ സ്വാഗതവും, ജനറൽ സെക്രട്ടറി മാലതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുരേഷ് ഇയ്യാനി, സെന്തിൽ കുമാർ, സേവാഭാരതി തൃപ്രയാർ വൈസ് പ്രസിഡണ്ട് രമേശ് റേ, മണ്ഡലം സേവാ പ്രമുഖ് സുരേഷ് നടുമുറി, മണ്ഡൽ കാര്യവാഹ് ധനേഷ് പ്രസാദ്, എ കെ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ അതിയാരത്ത്, ശിവരാമൻ എരനേഴത്ത്, ശ്രീകേഷ് സതീഷ്ചന്ദ്രൻ മുതലായവർ നേതൃത്വം നൽകി.

Related Posts