തുടർച്ചയായ അഞ്ചാം തവണയും പിച്ചിച്ചി ട്രോഫി ഉറപ്പിച്ച് മെസ്സി.

സ്പാനിഷ് ലീഗിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി തുടർച്ചയായ അഞ്ചാം തവണയും മെസ്സിക്ക്.

മാഡ്രിഡ്:

സ്പാനിഷ് ലീഗ് ഫുട്ബോൾ ലീ​ഗിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി തുടർച്ചയായ അഞ്ചാം തവണയും ഉറപ്പിച്ച് മെസ്സി. സീസണിൽ ബാഴ്സക്കായി കളിച്ച 35 മത്സരങ്ങളിൽ നിന്ന് 30 ​ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഇതുവരെ മെസി നേടിയത്. സീസണിലെ അസിസ്റ്റുകളുടെ എണ്ണത്തിൽ സെൽറ്റാവി​ഗോയുടെ ഇയാ​ഗോ അസ്പാസും(12), അത്ലറ്റിക്കോയുടെ മാർക്കോ ലോറെന്റോയും(11) മാത്രമെ ഈ സീസണിൽ മെസ്സിയുടെ മുന്നിലുള്ളു. സെൽറ്റവി​ഗോക്കെതിരായ നിർണായക പോരാട്ടത്തിലാണ് മെസ്സി സീസണിലെ മുപ്പതാം ​ഗോൾ നേടിയത്. ആ ഗോളിന് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ലെങ്കിലും ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി തുടർച്ചയായ അഞ്ചാം തവണയും ഉറപ്പിക്കാൻ ഇതോടെ മെസ്സിക്കായി.

Related Posts