തളിക്കുളം: ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള കൈതക്കൽ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേൻമ ബോധവൽക്കരണ പരിപാടി കൈതക്കൽ എസ് എൻ കെ സ്കൂളിൽ വെച്ച് നടത്തി. തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്ഘാടനം ചെയ്തു. കൈതക്കൽ മുൻ ക്ഷീരസംഘം പ്രസിഡണ്ട് രാഹുലൻ കെ വി അധ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ സന്ധ്യ മനോഹരൻ ആശംസ പറഞ്ഞു. ക്ഷീര സംഘം പ്രസിഡണ്ട് പി എ യൂസഫ് സ്വാഗതവും സംഘം സെക്രട്ടറി യു വി ജ്യോതി നന്ദിയും പറഞ്ഞു. തുടർന്ന് തൃശ്ശൂർ ജില്ലാ ക്ഷീര വകുപ്പ് ക്യാബിറ്റി കബ്രോൾ ഓഫീസർ പ്രായ ജോസഫ്, ഡോ രാജ് മേനോൻ എന്നിവർ പാൽ ഗുണമേൻമയും കന്നുകാലി രോഗങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു.