ലോക വയോജന ദിനത്തോടനുബന്ധിച്ച് നാല് പേരെ തളിക്കുളം ലയൺസ് ക്ലബ്ബ് ആദരിച്ചു
തൃപ്രയാർ: ലോക വയോജന ദിനത്തോടനുബന്ധിച്ച് നാല് പേരെ തളിക്കുളം ലയൺസ് ക്ലബ്ബ് ആദരിച്ചു . ഒറ്റയ്ക്ക് ശ്രീരാമ അമ്പലത്തിന് സമീപം താമസിക്കുന്ന പി വി ദാമോദരന്റെ ഏക കൂട്ടുകാരൻ തന്റെ റേഡിയോയാണ്. ദാമോദരന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും റേഡിയോയിലൂടെ ആണ്. സന്തതസഹചാരിയായ ദാമോദരന്റെ റേഡിയോ രണ്ട് മുമ്പ് വീണ് തകർന്നു. പുതിയ റേഡിയോ സമ്മാനിച്ചും മരുന്നിനായ് സാമ്പത്തിക സഹായം നൽകിയുമാണ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ആർ ഐ സക്കറിയ ദാമോദരനെ ആദരിച്ചത്.
തുടർന്ന് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് റിട്ട. ആർ ഡി ഒ. ടി കെ ഷൺമുഖൻ, സെക്രട്ടറി ഇ ആർ രവീന്ദ്രൻ, ഐ കെ അയ്യപ്പൻ എന്നിവരെ വസതിയിൽ ചെന്ന് ആദരിച്ചു. പ്രസിഡന്റ് ആർ ഐ സക്കറിയ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സി കെ അശോകൻ, വൈസ് പ്രസിഡൻറ് ജോസ് താടിക്കാരൻ, സെക്രട്ടറി പി കെ തിലകൻ, ടി എൻ സുഗുതൻ, അഡ്വ. ലാൽ എന്നിവർ പ്രസംഗിച്ചു.