തൃപ്രയാറിൽ കണ്ടെത്തിയ അമ്മയെ കുടുംബത്തോടൊപ്പം ചേർത്തു

കഴിഞ്ഞ ദിവസമാണ് രാവിലെ തൃപ്രയാർ ക്ഷേത്രത്തിനു മുന്നിൽ വളരെ ക്ഷീണിതയായ വയോധികയെ കണ്ടെത്തുന്നത്.

തനിച്ച് എഴുന്നേൽക്കാനോ , സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിന്ന ഇവരെ വലപ്പാട് പൊലീസിന്റെയും, ദേവസ്വം ഭാരവാഹികളുടെയും ഇടപെടലിലൂടെ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.

വലപ്പാട് പോലീസിന്റെ അന്വേഷണത്തിൽ തൃശൂർ മുണ്ടൂർ കടവാരത്ത് സുധാകരൻ ഭാര്യ സരോജിനി (72) യാണെന്ന് മനസ്സിലാക്കുകയും രാവിലെയോടെ കുടുംബത്തിന് കൈമാറുകയുമായിരുന്നു. ഭർത്താവ് സുധാകരൻ സെക്യൂരിറ്റി ജീവനക്കാരനും, മകൻ സുധീപ് ഇലക്ട്രീഷ്യനുമാണ്. ഇവർ മൂന്നു പേരും മാത്രമാണ് വീട്ടിലുള്ളത്.ഇരുവരും ജോലിക്ക് പോയ സമയത്ത് സരോജിനി ഇറങ്ങി പോയതാകാം എന്നാണ് കുടുംബം പറയുന്നത്. എങ്ങിനെ തൃപ്രയാറിൽ എത്തി എന്നത് വ്യക്തമല്ല. സോഡിയം കുറയുന്ന അസുഖമുള്ളയാളാണ് സരോജിനി.

നല്ല രീതിയിലുള്ള സംരക്ഷണം കുടുംബം നൽകും എന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് സരോജിനിയെ കൈമാറിയത്.

വലപ്പാട് SHO സുശാന്ത് കെ.എസ്, എ.എസ്.ഐമാരായ നൂറുദ്ധീൻ വി.എ, ശ്രീധരൻ സി.എൻ, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, ഒ.സി.പി കൗൺസിലർ എ.ദിവ്യ, തൃപ്രയാർ ദേവസം മാനേജർ മനോജ് കുമാർ, ജലീൽ ദയ, തുടങ്ങിയവരുടെ സാനിദ്ധ്യത്തിലാണ് സരോജിനിയെ കൈമാറിയത്.

wedding 2.jpg

Related Posts