കേരളവിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർകെയർ സെന്റർ തൃപ്രയാർ തുറന്നു

കെ ബി പി എൽ സംസ്ഥാനത്ത് നൂറു കേന്ദ്രങ്ങളിൽ തുടങ്ങുന്ന കേരളവിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർകെയർ സെന്ററുകളിൽ തൃശൂർ ജില്ലയിലെ മൂന്നാമത്തെ സെന്റർ, തൃപ്രയാറിൽ പോളി ജംഗ്ഷനിൽ കെ സി സി എൽ ചെയർമാൻ കെ ഗോവിന്ദൻ ഉൽഘാടനം ചെയ്തു. ടി എം സി ചെയർമാൻ കെ ബി ബൈജു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തൃപ്രയാർ മീഡിയ കൺവെർജൻസ് എം ഡി ടി ഡി സുഭാഷ് സ്വാഗതം ആശംസിച്ചു. സി ഓ എ ജില്ലാ സെക്രട്ടറി പി ആന്റണി, കെ സി സി എൽ ഡയറക്ടർ വി പി ബിജു, സി ഓ എ തൃപ്രയാർ മേഖല പ്രസിഡണ്ട് പി എൻ സുചിന്ത്, ഗ്രാമ്യ - ഓർബിറ്റ് ചാനൽ എം ഡി രഘു പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. ടി എം സി ഡയറക്ടർ സുമേഷ് കുമാർ നന്ദി പറഞ്ഞു

Related Posts