തൃപ്രയാറിലെ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി മണപ്പുറം ഫൗണ്ടേഷൻ
തൃപ്രയാർ: തൃപ്രയാറിലെ മാധ്യമ പ്രവർത്തകർക്ക് മണപ്പുറം ഫൗണ്ടേഷൻ ഭക്ഷ്യധാന്യ കിറ്റ് നൽകി. ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ വിതരണം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ടി വി സദാശിവൻ, ജനറൽ സെക്രട്ടറി സതീഷ് കല്ലയിൽ എന്നിവർ കിറ്റ് ഏറ്റുവാങ്ങി. മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, സീനിയർ പി ആർ ഒ, കെ എം അഷറഫ്, മാധ്യമ പ്രവർത്തകരായ ജോസ് താടിക്കാരൻ, കെ ആർ മധു, ഇ സി അനിൽ, എം എസ് സജീഷ്, ബിജു അഗസ്റ്റിൻ, സതീഷ് ജഗന്നിവാസ് എന്നിവർ പങ്കെടുത്തു.