തൃശ്ശൂർ ടൈംസ് സംഘടിപ്പിച്ച പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു .
ഓണത്തിനോട് അനുബന്ധിച്ചു തൃശൂർ ടൈംസ് സംഘടിപ്പിച്ച പൂക്കളമത്സരത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത് . ഓണത്തിന്റെ പ്രധാന ആകർഷണമായ സ്വന്തം വീടുകളിൽ ഇടുന്ന പൂക്കളങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി 100-ൽ അധികം കളങ്ങൾ പ്രാഥമിക തെരെഞ്ഞെടുപ്പിനു ശേഷം മത്സര വിഭാഗത്തിൽ എത്തി . മികച്ച മൂന്നു കളങ്ങൾക്കുള്ള സമ്മാനവും കൂടാതെ ഓരോ ദിവസത്തെ മികച്ച കളത്തിനും ആണ് സമ്മാനം നൽകിയത് . ഓഫീസിൽ നടന്ന ചടങ്ങിൽ സീനിയർ എഡിറ്റർ സ്വാതി , അഡ്മിൻ ഇൻചാർജ് വിജി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു , സമ്മാനാർഹരായവരിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് പോസ്റ്റൽ ആയി സമ്മാനങ്ങൾ നൽകുമെന്ന് എക്സിക്യൂട്ടീവ് എഡിറ്റർ ശോഭ കരിപ്പാടത്ത് , പി ആർ ഓ ജസീന്ത ഷാജി എന്നിവർ അറിയിച്ചു . മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും കിച്ചൺ ഗോൾഡ് ഫുഡ് പ്രോഡക്ടസ് മാനേജ്‌മെന്റ് പ്രതിനിധി സിബി നന്ദി രേഖപ്പെടുത്തി .
സമ്മാനത്തിന് അർഹരായവർ
1 . ജനി രഞ്ജിത്ത്
2 . രശ്മി അരുൺകുമാർ
3 . എഡിൽസൻ ജോളി
പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ
ലക്ഷി ബോസ്
ലക്ഷ്മി പ്രിയ
കൈരളി
സിജി സുമേഷ്
അഹല്യ കെ ജി
ശ്രീലക്ഷ്മി കിഴക്കുംപാട്ടുകര
ശ്രീലക്ഷ്മി
സച്ചിൻ
സിനി