ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ പുഴയും പുഴയോരവും വൃത്തിയാക്കി
തൃപ്രയാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ പുഴയും പുഴയോരവും വൃത്തിയാക്കി. തൃപ്രയാർ ക്ഷേത്രത്തിൻ്റെ പുഴയോട് ചേർന്ന കിഴക്കേ പടവുകൾ കഴുകി, രണ്ട് വഞ്ചികൾ ഉപയോഗിച്ച് ക്ഷേത്ര പരിസരത്തെയും പുഴയിലെയും പുഴയോരത്തിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു.
ജില്ല വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. ബി ജെ പി നാട്ടിക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിജു തയ്യിൽ, ലാൽ ഊണുങ്ങൽ, പ്രകാശൻ കണ്ടങ്ങത്ത് സുധീർ കെ എസ്, രതീഷ് സുബ്രഹ്മണ്യൻ പുല്ലുവീട്ടിൽ, എൻ എസ് ഉണ്ണിമോൻ, ദയാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.