ജില്ലയിൽ ആദ്യത്തെ വാർഡ് തല യു ഡി എഫ് ഓഫീസ് വലപ്പാട് ആരംഭിച്ചു.
വലപ്പാട്:
ജില്ലയിൽ ആദ്യമായി വാർഡ് തലത്തിൽ യു ഡി എഫ് ഓഫീസ് തുറന്നു. വലപ്പാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ യു ഡി എഫ് വാർഡ് തലത്തിൽ ആരംഭിച്ച കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ നിർവഹിച്ചു. ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെ സുനിൽ ലാലൂർ അനുമോദിക്കുകയും ഓൺലൈൻ പഠനത്തിനായി മൊബൈൽഫോണും വിതരണം ചെയ്തു. ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജെൻസൺ വലപ്പാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി വി വികാസ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ എ അബ്ബാസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ എൻ ജി ജെയ്ക്കോ മാസ്റ്റർ, പ്രവീൺ രവീന്ദ്രൻ, എം എം ഇക്ബാൽ, വാർഡ് അംഗം സിജി എന്നിവർ സംസാരിച്ചു. യു ഡി എഫ് വാർഡ് ചെയർമാൻ പി ബി ലത്തീഫ് സ്വാഗതവും, കൺവീനർ നസീമ ബഷീർ നന്ദിയും പറഞ്ഞു.