തൃപ്രയാർ ഏകാദശി ആഘോഷമായിത്തന്നെ

തൃപ്രയാർ: കൊവിഡ് മൂലം നിറം മങ്ങി പോയ തൃപ്രയാർ ഏകാദശി പരമ്പരാഗതമായ ചടങ്ങുകളോടെ ആഘോഷപൂർവ്വമായി തന്നെ നടത്താൻ സർക്കാർ അനുമതി. ജില്ലാ മോണിറ്ററിംഗ് കമ്മറ്റി ഇക്കാര്യത്തിൽ ഇളവ് നൽകി. ഒരേ സമയം പതിനൊന്ന് ആനകളെ ഏകാദശിക്ക് അണിനിരത്താൻ കഴിയും.

Triprayar Ekadashi_2021.jpg

ക്ഷേത്ര മതിൽക്കകത്ത് 100 പേരും പുറത്ത് 200 പേരും എന്ന നിബന്ധനയിൽ ഇളവ് നൽകുന്നതിന് വേണ്ടി നാട്ടിക എം എൽ എ സി സി മുകുന്ദൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ നേരിൽ കാണുകയും തൃശൂർ ജില്ലാ കളക്ടറുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ചർച്ചയിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ, ബോർഡ് അംഗം എം ജി നാരായണൻ, തൃപ്രയാർ ദേവസ്വം മാനേജർ മനോജ് എന്നിവരും പങ്കെടുത്തു.

Related Posts