അവശനായ വയോധികന് പഞ്ചായത്ത് തുണയായി.

തൃപ്രയാറിൽ വയോധികന് പഞ്ചായത്ത് അധികൃതർ സഹായഹസ്തവുമായി എത്തി.

തൃപ്രയാർ:

തീർത്തും അവശനായി ശ്രീരാമ ക്ഷേത്ര പരിസരത്ത് കഴിഞ്ഞിരുന്ന കണ്ണൂർ സ്വാമി എന്നറിയപ്പെടുന്ന കുഞ്ഞിരാമൻ സ്വാമിക്ക് നാട്ടിക ഗ്രാമപഞ്ചായത്ത് തുണയായി. ക്ഷേത്ര പരിസരത്തെ നട പാതയോട് ചേർന്ന ഷെഡ്ഡിൽ മഴയും വെയിലും ഏറ്റു കിടക്കുകയായിരുന്നു ഇദ്ദേഹം. വിവരം അറിഞ്ഞെത്തിയ നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശിന്റെ നേതൃത്വത്തിൽ സ്വാമിയെ കുളിപ്പിച്ച് ഭക്ഷണം നൽകി. പഞ്ചായത്ത് അംഗം സി എ മണികണ്ഠൻ, നാട്ടിക രക്ഷാസേന, ആര്‍ ആർ ടി അംഗങ്ങൾ എന്നിവർ ചേർന്ന് സുരക്ഷ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.

Related Posts