സിനിമാ-സാംസ്കാരിക മേഖലകളിലെ പ്രമുഖ വനിതകൾ പങ്കെടുക്കുന്ന ഓപ്പൺ ഫോറം
തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേള; ശനിയാഴ്ച വനിതാ ഫെസ്റ്റിവൽ
തൃപ്രയാർ: ജനചിത്ര ഫിലിം സൊസൈറ്റി നടത്തിവരുന്ന ഒൻപതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മൂന്നാംദിനമായ ശനിയാഴ്ച നാല് സ്ത്രീപക്ഷ സിനിമകൾ പ്രദർശിപ്പിക്കും. പശ്ചിമ ബംഗാളിൽ നിന്നും, തമിഴ്നാട്ടിൽനിന്നുമുള്ള കുടിയേറ്റ തൊഴിലാളികളുടെ ജീവിതം പ്രമേയമാകുന്ന താര രാമാനുജത്തിന്റെ 'നിഷിദ്ധോ', സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആറ് സ്ത്രീകളുടെ ജീവിതം പറയുന്ന മിനി ഐ ജി യുടെ 'ഡൈവോഴ്സ് ', വ്യത്യസ്ത അഭിരുചിക്കാരായ നാല് സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായ ലബനീസ് ചിത്രം 'കാരമൽ', കോഴിക്കോട് മിഠായിത്തെരുവിലെ സ്ത്രീകളുടെ മൂത്രപ്പുര സമരം പ്രമേയമായ 'അസംഘടിതർ' എന്നിവയാണ്വനിതാ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽ 'സ്ത്രീകളും സിനിമയും' എന്ന വിഷയത്തിൽ ചർച്ചനടക്കും. സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖ സ്ത്രീകൾ പങ്കെടുക്കും.