കനോലി കനാൽ നിറഞ്ഞു.

തോരാതെ പെയ്യുന്ന മഴയിൽ കനോലി കനാലിൽ വെള്ളം നിറഞ്ഞു; മഴ തുടർന്നാൽ കര കവിയും.

തൃപ്രയാർ :

താഴ്ന്ന പ്രദേശങ്ങളിൽ കരയിലേക്ക് ഇപ്പോൾ തന്നെ വെള്ളം കയറിയിട്ടുണ്ട്. രണ്ടു പ്രളയങ്ങളിൽ അടിഞ്ഞ് കൂടിയ ചെളിയും മണ്ണും ഒഴുക്കിന് തടസ മാകുന്നുണ്ട്. ചെളിയെടുക്കാൻ വഞ്ചിക്കാർക്ക്‌ പഞ്ചായത്ത് അനുമതി നൽകിയിരുന്നു എങ്കിലും വലിയ തോതിൽ നീക്കാൻ ആയില്ല. ഏങ്ങണ്ടിയൂർ പഞ്ചായത്ത് ചേറ്റുവ അഴിയിൽ നിന്നും ചേറ്റുവ പുഴയിൽ നിന്നും ചെളിയും മണ്ണും നീക്കാൻ വലിയ പദ്ധതി തയ്യാറാക്കിയിരുന്നു. സാങ്കേതിക പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ജില്ലാ അധികൃതരുടെ അനുമതിയോടെ ആയിരുന്നു ഇത്.

ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കുകയും ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ പദ്ധതി നടപ്പിലാക്കാൻ ആയില്ല. കനാലിന് കൂടുതൽ വെള്ളത്തെ ഉൾകൊള്ളാൻ ആയാൽ കര കവിയുന്നതും കരയിലെ വെള്ളക്കെട്ടും ഒഴിവാകാൻ സാധ്യതയുണ്ട്. ഇത്തവണ എന്തായാലും അതിന് സാധിക്കില്ല. കാലവർഷം കനത്താൽ കനോലി കനാൽ തീരത്തുള്ളവർ ദുരിതത്തിൽ ആകും.

Related Posts