തൃപ്രയാർ ക്ഷേത്രത്തിൽ ആനയൂട്ടും ഗജ പൂജയും നടന്നു.
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഗണപതി ഹോമവും, ആനയൂട്ടും, ഗജപൂജയും നടന്നു. ഭക്തർക്ക് പ്രവേശനമുണ്ടായില്ല. മച്ചാട് ഗോപാലൻ എന്ന ആനയാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ, മെമ്പർ എം ജി നാരായണൻ, അസി. കമ്മീഷ്ണർ വി സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു.