തൃപ്രയാർ ശ്രീരാമ ക്ഷേത്രം: കിഴക്കെ നടയിലെ നാഗരാജ ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ സമർപ്പണം നവംബർ 26 ന്
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിന്റെ കീഴേടമായ കിഴക്കെ നടയിലെ നാഗരാജ ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ സമർപ്പണം നവംബർ 26 ന് രാവിലെ എട്ടിന് നിർവ്വഹിക്കുന്നതാണെന്ന് ഭാരവാഹികളായ പി ജി നായർ, യു പി കൃഷ്ണനുണ്ണി, എം മനോജ്കുമാർ എന്നിവർ അറിയിച്ചു. വെളുത്തേടത്ത് തരണനെല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ ശ്രീകോവിലിന്റെ സമർപ്പണം നിർവ്വഹിക്കും. ചുറ്റുവിളക്കുകളുടെ സമർപ്പണം വിഷ്ണു ഭാരതീയ സ്വാമിയും നടത്തും.