എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റി മൊബൈൽ ഫോൺ ചലഞ്ച് നടത്തി
വലപ്പാട്: ഓൺലൈൻ വിദ്യഭ്യാസത്തിനായ് എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മറ്റി മൊബൈൽ ഫോൺ ചലഞ്ച് മൂന്നാംഘട്ടം വലപ്പാട് കരയമുട്ടം യു.പി സ്കൂളിൽ നടത്തി. ചടങ്ങിൽ മഹിളാ സംഘം ജില്ലാ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന സമിതി അംഗവുമായ സ്വർണലത ടീച്ചർ സ്കൂൾ പ്രധാന അധ്യാപികയായ സിന്ധു ടീച്ചർക്ക് മൊബൈൽ ഫോൺ കൈമാറി.
എഐവൈഎഫ് പഞ്ചായത്ത് സെക്രട്ടറി കിഷോർ വാഴപ്പുള്ളി അധ്യക്ഷനായ ചടങ്ങിൽ സുചിന്ദ് പുല്ലാട്ട് സ്വാഗതവും മുബീഷ് പനക്കൽ നന്ദിയും രേഖപ്പെടുത്തി.
പ്രധാന അദ്ധ്യാപിക സിന്ധുടീച്ചർ, നോവലിസ്റ്റും സാമൂഹിക പ്രവർത്തകനുമായ ലാൽ കച്ചില്ലം, മഹിളാസംഘം പഞ്ചായത്ത് സെക്രട്ടറി സീന കണ്ണൻ, സി.പി.ഐ എൽ സി അംഗം കണ്ണൻ വലപ്പാട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.