വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അംഗനവാടികളുടെയും നേതൃത്വത്തിൽ അനീമിയാ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തി.
വലപ്പാട് ഗ്രാമപഞ്ചായത്തിൽ അനീമിയാ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തി.
വലപ്പാട് :
അംഗനവാടി ഏരിയയിലെ അഞ്ച് വ്യത്യസ്ത ഗുണഭോക്താക്കൾക്ക് 15/5/21 മുതൽ 21/5/21 വരെ അനീമിയ അഥവാ വിളർച്ചയെക്കുറിച്ച് ഓൺലൈൻ ബോധവൽക്കരണ പരിപാടി നടത്തി. അങ്കണവാടി വർക്കർമാർ, ഐ സി ഡി എസ് സൂപ്പർവൈസർ, ആരോഗ്യ പ്രവർത്തകർ, മറ്റ് ആരോഗ്യമേഖലയിലെ റിസോഴ്സ് പേഴ്സൺ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. അനീമിയക്കെതിരായി അയൺ റിച്ച് അടുക്കളത്തോട്ടം എല്ലാ വീടുകളിലും തയ്യാറാക്കുന്നതിന്റെ ഭാഗമായി അംഗനവാടി ജീവനക്കാരുടെ വീടുകളിലും, കൗമാരക്കാരായ പെൺകുട്ടികളുടെ വീടുകളിലും സമ്പുഷ്ടമായ അടുക്കളത്തോട്ടം നിർമ്മിക്കുകയുണ്ടായി. ക്യാമ്പയിൻ 12 ന്റെ ഭാഗമായി മൂന്നു വയസ്സു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കും. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ഇരുമ്പ് അടങ്ങിയ ഭക്ഷണം നൽകിക്കൊണ്ടുള്ള ക്യാമ്പെയിൻ നടത്തി.