കൂനൂരില്‍ അപകടത്തിൽപ്പെട്ട് രക്ഷപ്പെട്ട വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍
കൂനൂരില്‍ അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്റ്ററിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗ് തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ് കഴിയുന്നത്.
വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്റ്റര്‍ തകർന്നത്.
കൂനൂർ ഹെലികോപ്റ്റര്‍ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്രസിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പാർലമെന്റിൽ പ്രതിരോധ മന്ത്രി അറിയിക്കുകയായിരുന്നു.