കൊവിഡിന്റെ ദുരിതപർവ്വത്തിൽ തീരദേശ മേഖലക്ക് കൈത്താങ്ങായി വേദവ്യാസ കോതകുളം ബീച്ച്.

യുവാക്കളുടെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് വേദവ്യാസ കോതകുളം ബീച്ച്.

അതിരൂക്ഷമായ കൊവിഡ് സാഹചര്യവും , കാലം തെറ്റി വന്ന മഴക്കെടുതിയും തീരപ്രദേശത്തെ ദുരിതക്കയത്തിലാഴ്ത്തിയപ്പോൾ സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി മാതൃകയാവുകയാണ് ഒരു പറ്റം യുവാക്കൾ. സേവാഭാരതി വലപ്പാടുമായി കൈകോർത്താണ് കോതകുളം ബീച്ച് മേഖലയിലെ കോവിഡ് ബാധിത വീടുകളിലും, മറ്റ് നിർധന കുടുംങ്ങളിലും വേദവ്യാസ അടിയന്തിരമായി ഭക്ഷ്യക്കിറ്റുകളും, അഗതികൾക്ക് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നത്. ഭക്ഷ്യക്കിറ്റുകളോടൊപ്പം, അവശ്യ മരുന്നുകളും, ആംബുലൻസ് സേവനവും സേവാഭാരതി ഉറപ്പുവരുത്തുന്നുണ്ട്. കൊവിഡ് വന്ന വീടുകളിലെ അണുനശീകരണം, മരണപ്പെട്ടവരുടെ സംസ്‌ക്കാര പ്രവർത്തനങ്ങൾ, വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ എന്നിവയ്ക്ക് സേവാഭാരതിയുമായി ബന്ധപ്പെടാമെന്ന് വേദവ്യാസ സെക്രട്ടറി ബൈജു പനപ്പറമ്പിൽ അറിയിച്ചു .

സുനീഷ് കോഴിപ്പറമ്പിൽ, നടേശൻ കണക്കാട്ട്, മോഹനൻ ഭഗവതിപ്പറമ്പിൽ, പ്രവി രാമത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ജീവകാരുണ്യ പ്രവർത്തനം അടിസ്ഥാനപരമായി മനുഷ്യന്റെ കടമയാണെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് തങ്ങളുടെ പ്രവർത്തനം എന്ന് യൂണിറ്റ് പ്രസിഡണ്ട് ആകാശ് ഏറൻ കിഴക്കാത്ത് അറിയിച്ചു .

Related Posts