മേള ഇന്ന് സമാപിക്കും
സ്ത്രീത്വത്തെ ആഘോഷമാക്കി നിറഞ്ഞ സദസ്സിൽ വനിതാ ഫെസ്റ്റിവൽ
തൃപ്രയാർ: സ്ത്രീത്വത്തിന്റെ നാനാർഥങ്ങൾക്ക് സർഗാത്മകതയുടെ ചിറകുകൾ നൽകി തൃപ്രയാർ അന്താരാഷ്ട്രചലച്ചിത്രോത്സവ വേദി. സിനിമയിൽ ഉൾപ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലനിൽക്കുന്ന പുരുഷമേധാവിത്തത്തിന്റെ പ്രശ്നങ്ങൾ ഓപ്പൺ ഫോറം ചർച്ച ചെയ്തു.
സ്ത്രീ മുന്നേറ്റം ജൈവികമായി ഉയർന്നു വരേണ്ടതാണെന്നും ബോധപൂർവമായ നിർമിതികളേക്കാൾസ്വതസിദ്ധമായ മുന്നേറ്റങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത അഡ്വ. ആശ ഉണ്ണിത്താൻ പറഞ്ഞു. സ്ത്രീപക്ഷ സിനിമകൾ എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന ചിത്രങ്ങളിലെസ്ത്രീവിരുദ്ധതയെ കുറിച്ചാണ് അഡ്വ. കുക്കു ദേവകി സംസാരിച്ചത്. നടിമാരായ സിജി പ്രദീപ്, സന്ധ്യ കല്യാണി, സാംസ്കാരിക പ്രവർത്തകരായ സ്നേഹലിജി, രതി പതിശ്ശേരി, വി ആർ പ്രഭ എന്നിവർ സംസാരിച്ചു.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച 'നിഷിദ്ധോ', 'ഡിവോഴ്സ്' എന്നീ സിനിമകൾ ഉൾപ്പെടെനാല് സ്ത്രീപക്ഷ സിനിമകളാണ് മൂന്നാം ദിനത്തിൽ പ്രദർശിപ്പിച്ചത്.
മേളയുടെ സമാപന ദിവസമായ ഇന്ന് രണ്ടാമത് കിഷോർ കുമാർ പുരസ്കാരം സംവിധായകൻ ഷാഹി കബീറിന്ഗാന രചയിതാവ് റഫീഖ് അഹമ്മദ് സമ്മാനിക്കും. യുക്രേനിയൻ, ഐറിഷ്, ദക്ഷിണ കൊറിയൻചിത്രങ്ങൾക്കുശേഷം പുരസ്കാര ചിത്രം ഇലവീഴാ പൂഞ്ചിറയുടെ പ്രദർശനത്തോടെ മേളയ്ക്ക് തിരശ്ശീല വീഴും.