മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ (66) അന്തരിച്ചു.

1983 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അംഗം യശ്പാൽ ശർമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ന്യൂഡൽഹി:

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. 1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് ജേതാക്കളായ ടീമിലെ മുൻ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ ആയിരുന്നു.

37 ഏകദിനങ്ങളിലും 42 ടെസ്റ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം 1979-83 കാലഘട്ടത്തിൽ ഇന്ത്യൻ മധ്യനിരയുടെ നിർണായക ഭാഗമായിരുന്നു. ഏതാനും വർഷങ്ങൾ ദേശീയ സെലക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2008 ൽ വീണ്ടും പാനലിലേക്ക് നിയമിതനായി.

1983 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 61 റൺസ് നേടി ഇന്ത്യയ്ക്ക് വേണ്ടി ടോപ് സ്കോറർ ആയിരുന്നു. മൂന്നാം വിക്കറ്റിൽ മൊഹീന്ദർ അമർനാഥിനൊപ്പം 92 റൺസ് നേടിയ മത്സരത്തിൽ സന്ദീപ് പാട്ടീലിനൊപ്പം നാലാം വിക്കറ്റിൽ 63 റൺസ് കൂടി ചേർത്തു.

1983 ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 120 പന്തിൽ 89 റൺസടിച്ചു. യശ്പാലിന്റെ മികച്ച ഇന്നിങ്സിലൂടെയാണ് ഇന്ത്യയെ തകർപ്പൻ തുടക്കത്തിലേക്ക് എത്തിക്കനായത്. മറുവശത്ത് നിന്ന് വിക്കറ്റുകൾ ഇടറിവീഴുമ്പോൾ, ഇന്ത്യ 262 റൺസ് നേടി. മറുപടിയായി വിൻ‌ഡീസ് 228 റൺസിന് പുറത്തായി. ഫലത്തിൽ ഇന്ത്യ 34 റൺസിന് വിജയിച്ചു.രണ്ടുതവണ ലോക ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയതിന് യശ്പാലിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.

ടെസ്റ്റ് കരിയറിൽ 33.45 ൽ 1606 റൺസ് നേടി, അതിൽ 2 സെഞ്ച്വറികളും ഒമ്പത് അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഏകദിനത്തിൽ 28.48 ൽ 883 റൺസ് നേടി, അതിൽ നാല് അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. രണ്ട് ഫോർമാറ്റുകളിലായി ഒരോ വിക്കറ്റ് വീതവും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.

രഞ്ജി ട്രോഫിയിൽ പഞ്ചാബ്, ഹരിയാന, റെയിൽ‌വേ എന്നീ മൂന്ന് ടീമുകളെ പ്രതിനിധീകരിച്ച് യശ്പാൽ 160 മത്സരങ്ങളിൽ നിന്നായി 21 സെഞ്ച്വറികൾ ഉൾപ്പെടെ 8,933 റൺസ് നേടി. രഞ്ജിയിലെ ഉയർന്ന സ്കോർ 201 നോട്ടൗട്ട്. അമ്പയറായി ഇദ്ദേഹം രണ്ട് വനിതാ ഏകദിനങ്ങളിലും നിന്നിട്ടുണ്ട്.

Related Posts