താന്ന്യത്ത് ഷോക്കേറ്റ് ആറ് കറവപ്പശുക്കളുടെ ജീവൻ നഷ്ടമായി.

താന്ന്യം തെക്ക് പണിക്കശ്ശേരി ഇഫ്തിക്കർ ബാബുവിന്റെ ഫാമിലെ പശുക്കൾക്കാണ് തൊഴുത്തിൽ നിന്നും ഷോക്കേറ്റത്.

താന്ന്യം:

ചൊവ്വാഴ്ച പുലർച്ചെ പശുക്കളെ കറക്കുന്നതിനായി എത്തിയ അന്യസംസ്ഥാന തൊഴിലാളി തൊഴുത്തിലെ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോഴാണ് പശുക്കൾ വലിയ ശബ്ദത്തോടെ പിടഞ്ഞുവീണത്. ഇതിനിടെ ഒരു പശു കയറുപൊട്ടിച്ച്  പുറത്തേക്കോടി രക്ഷപ്പെട്ടു. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് ജഴ്‌സി പശുക്കളും, എച്ച് എഫ് ഗീർ ഇനങ്ങളിലുള്ള രണ്ട് പശുക്കളുമാണ് അപകടത്തിൽപ്പെട്ടത്. ഇരുമ്പുപൈപ്പുകൊണ്ടാണ് തൊഴുത്തിന്റെ മേൽക്കൂരയും പുൽക്കൂടിന്റെ ഭാഗങ്ങളും നിർമ്മിച്ചിരുന്നത്. ഇതിലൂടെ വൈദ്യുതി പ്രവഹിച്ചതാകാം വൈദ്യുതാഘാതത്തിന് കാരണമെന്ന് സംശയിക്കുന്നു.

Related Posts